വടൂക്കര സ്വദേശി ജെറിൻ (26) ൻ്റെ മൃതദേഹമാണ് ഏനാമാവ് കെട്ടുങ്ങലിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. 

തൃശ്ശൂർ: തൃശ്ശൂര്‍ ജില്ലയിലെ മണലൂർ ഏനാമാവ് പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വടൂക്കര സ്വദേശി ജെറിൻ (26) ൻ്റെ മൃതദേഹമാണ് ഏനാമാവ് കെട്ടുങ്ങലിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെയാണ് ജെറിൻ സുഹൃത്തുക്കളുടെ കൂടെ മണലൂരിൽ എത്തിയത്. ഇതിനിടെ ജെറിൻ പുഴയിലേക്ക് എടുത്ത് ചാടി പുഴയുടെ മധ്യഭാഗം വരെ നീന്തിയ ശേഷം മുങ്ങി പോകുകയായിരുന്നു. ഇന്നലെ മുതൽ ജെറിനായുള്ള തെരച്ചിൽ നടക്കുകയായിരുന്നു. നാട്ടിക, ഗുരുവായൂർ ഫയർഫോഴ്സും അന്തിക്കാട് പോലീസും ചേർന്നാണ് തെരച്ചിലിന് നേതൃത്വം നൽകിയത്. ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. 

Asianet News Live | Palakkad By- Election | ഏഷ്യാനെറ്റ് ന്യൂസ് |Kerala ByPoll | Latest News