പാലക്കാട്: മണ്ണാർക്കാട് കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.  മലപ്പുറം കാടാമ്പുഴ സ്വദേശിയായ ഇർഫാനെയാണ് കണ്ടെത്തിയത്. കുന്തിപ്പുഴ പാലത്തിന് സമീപത്തുവച്ചാണ് മൃതദേഹം ലഭിച്ചത്.  

ബുധനാഴ്ച വൈകിട്ടാണ് അഞ്ചംഗസംഘത്തിലെ മൂന്നുപേർ  ഒഴുക്കിൽപ്പെട്ടത്. ഒരാളെ അന്നുതന്നെ രക്ഷപ്പെടുത്തിയിരുന്നു. കാടാമ്പുഴ സ്വദേശി മുഹമ്മദാലിയുടെ  മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.  സൈലന്റുവാലിയിലെ കനത്തമഴയെ തുടർന്ന് യുവാക്കൾ അപ്രതീക്ഷിത കുത്തൊഴുക്കിൽ പെടുകയായിരുന്നു.