ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ പിറവം പൊലീസ് കേസെടുത്തു

എറണാകുളം: എറണാകുളം പിറവത്ത് ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി നിതിൻ രാജിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ പിറവം പൊലീസ് കേസെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിപിഎം സിപിഐ സംഘർഷം നിലനിൽക്കുന്ന മേഖലയാണിത്. ആക്രമണം ഇതിന്‍റെ ഭാഗമാണെന്ന് സംശയിക്കുന്നതായി നിതിൻ രാജ് പറഞ്ഞു.