കഠിനംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കേസിൽ ആരും പിടിയിലായിട്ടില്ല

തിരുവനന്തപുരം: വീടുകൾക്ക് നേരെ ബോംബെറിഞ്ഞു. തിരുവനന്തപുരം പെരുമാതുറ മാടൻ‌വിളയിലാണ് സംഭവം. ആക്രമണത്തിൽ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാത്രി പത്തരയോടെ കാറിലെത്തിയ നാലംഗ സംഘമാണ് ബോംബാക്രമണം നടത്തിയത്. ആക്രമണത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായി. കഠിനംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കേസിൽ ആരും പിടിയിലായിട്ടില്ല. ഗുണ്ടാ ആക്രമണമെന്നാണ് സംശയം. വ്യക്തിവിരോധം തീർക്കാനുള്ള ആക്രമണമെന്ന് പൊലീസും സംശയിക്കുന്നു. മൂന്ന് വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി ബോംബുകൾ എറിഞ്ഞതായി പ്രദേശവാസികൾ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്