ഫോൺ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്

കൊച്ചി: അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ് ഭീഷണി. സ്ഥലത്ത് പോലീസ് പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെയാണ് നഗരസഭാ കാര്യാലയത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം ലഭിച്ചത്. പിന്നാലെ പൊലീസിൻ്റെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും അടക്കമെത്തി പരിശോധന നടത്തുകയായിരുന്നു. ഫോൺ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്