തുടയെല്ലിലെ സ്റ്റീല്‍ എടപ്പാള്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ വെച്ചതാണെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. 

പൊന്നാനി: ഭാരതപ്പുഴയില്‍ ചമ്രവട്ടം പാലത്തിന് സമീപം മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് മരിച്ച എടപ്പാള്‍ പൊല്‍പ്പാക്കര സ്വദേശി തുപ്രന്റേതാണ് അവശിഷ്ടമെന്ന് സ്ഥിരീകരിച്ചു. തുടയെല്ലിലെ സ്റ്റീല്‍ എടപ്പാള്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ വെച്ചതാണെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.

Add Asianetnews as a Preferred SourcegooglePreferred

തുപ്രന്‍ മരിച്ചതിന് ശേഷം വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. പിന്നീട് സ്ഥലം ഭാഗം വെച്ചപ്പോള്‍ അടക്കം ചെയ്ത ഭാഗത്ത് വീടിന് കുഴിയെടുത്തിരുന്നു. അപ്പോള്‍ ലഭിച്ച അസ്ഥികള്‍ ഫെബ്രുവരി രണ്ടിന് തിരുനാവായയിലും ചമ്രവട്ടത്തുമായി ഉപേക്ഷിച്ചു. ഇവയാണ് ഇപ്പോള്‍ തീരത്തടിഞ്ഞ് പൊലീസിനെ കുഴക്കിയത്. വീണ് പരിക്കേറ്റതിന് ശേഷമാണ് തുപ്രന് തുടയെല്ലില്‍ സ്റ്റീല്‍ ഘടിപ്പിച്ചതെന്ന് പൊന്നാനി സിഐ മഞ്ജിത് ലാല്‍ പറഞ്ഞു.