Asianet News MalayalamAsianet News Malayalam

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൂട്ടായി മലയാളത്തിലെ സാഹിത്യകാരന്മാരുടെ പുസ്തകങ്ങളുമായി 'പുസ്തകച്ചങ്ങാതി'

അസഹ്യമായ ചൂടും പുറം ലോകവുമായി ബന്ധമില്ലാത്ത സാഹചര്യവും പലര്‍ക്കും മാനസിക സംഘര്‍ഷത്തിന് ഇടയാക്കുന്നു. ഇന്റര്‍നെറ്റാണ് ഏവരുടേയും പ്രധാന ആശ്രയം. ഈ സാഹചര്യത്തിലാണ് പുതുശീലങ്ങളിലേക്ക് വഴി മാറാന്‍ പഞ്ചായത്ത് അവസരമൊരുക്കുന്നത്. 

book mate an initiative to provide malayalam books to covid 19 quarantine
Author
Kozhikode, First Published Apr 4, 2020, 11:07 PM IST

കോഴിക്കോട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഉള്ളിയേരി ഗ്രാമപഞ്ചായത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മുഴുവന്‍ പേര്‍ക്കും മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ വീടുകളില്‍ എത്തിക്കുന്ന 'പുസ്തകച്ചങ്ങാതി' പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജു ചെറുകാവില്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ 343 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. അസഹ്യമായ ചൂടും പുറം ലോകവുമായി ബന്ധമില്ലാത്ത സാഹചര്യവും പലര്‍ക്കും മാനസിക സംഘര്‍ഷത്തിന് ഇടയാക്കുന്നു. ഇന്റര്‍നെറ്റാണ് ഏവരുടേയും പ്രധാന ആശ്രയം. ഈ സാഹചര്യത്തിലാണ് പുതുശീലങ്ങളിലേക്ക് വഴി മാറാന്‍ പഞ്ചായത്ത് അവസരമൊരുക്കുന്നത്. പുസ്തക വായന ശീലമാക്കാനുള്ള അവസരമായി പലരും ഇതിനെ കാണുന്നതായി പ്രസിഡന്റ് പറഞ്ഞു. 

എംടി യുടെയും മാധവിക്കുട്ടിയുടെയും എം മുകുന്ദന്റെയും ഉള്‍പ്പെടെ മലയാള സാഹിത്യ ലോകത്തേക്കുള്ള ചുവടുവയ്പാണ് പലര്‍ക്കും ഈ അവസരം. നിരീക്ഷണത്തിലുള്ള മുഴുവന്‍ പേരുടെയും വീടുകളില്‍ ദ്രുതകര്‍മസേനയുടെ നേതൃത്വത്തില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഒരുതരത്തിലും പ്രയാസം ഉണ്ടാവാതെ നോക്കാന്‍ പഞ്ചായത്ത് ജാഗ്രതയോടെ  ഇടപെടുമെന്ന് പ്രസിഡന്റ് പറഞ്ഞു. ചടങ്ങില്‍ പി ഷാജി, രാധാകൃഷ്ണന്‍ കുറുങ്ങോട്ട് , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണന്‍, പാലിയേറ്റീവ് നഴ്‌സ് പ്രജില, ആശാവര്‍ക്കര്‍ മിനി എന്നിവര്‍ സംബന്ധിച്ചു.

Follow Us:
Download App:
  • android
  • ios