ബിപിസിഎൽ പ്ലാന്റ് വന്നു കഴിഞ്ഞാൽ മറ്റ് നഗരസഭകളിൽ നിന്നുള്ള മാലിന്യങ്ങളും ബ്രഹ്മപുരത്തേക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചി: വേനൽ ചൂട് കൂടിയതിന് പിന്നാലെ, കൊച്ചി മാലിന്യ സംഭരണ കേന്ദ്രമായ ബ്രഹ്മപുരത്ത് തീ പിടിത്തം ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചെന്ന് മന്ത്രി പി രാജീവ്. ബ്രഹ്മപുരം പ്ലാന്റിൽ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. സുരക്ഷാ ജീവനക്കാർക്ക് ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നുണ്ട്. ആവശ്യത്തിന് വാച്ച് ടവർ സംവിധാനം ഉറപ്പ് വരുത്തി. ബയോ മൈനിംഗ് സംവിധാനം കാര്യക്ഷമമാക്കും. ബിപിസിഎൽ പ്ലാന്റ് വന്നു കഴിഞ്ഞാൽ മറ്റ് നഗരസഭകളിൽ നിന്നുള്ള മാലിന്യങ്ങളും ബ്രഹ്മപുരത്തേക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തമുണ്ടായിരുന്നു. ഏറെ ദിവസത്തെ പരിശ്രമത്തെ തുടർന്നാണ് തീയണച്ചത്.
