അധികൃതമായി മരം മുറിക്കാൻ കൈക്കൂലി; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷന്‍
വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സിജി മുഹമ്മദ്, ഫോറസ്റ്റര്‍ കെ എം ലാലു എന്നിവര്‍ക്കെതിരെയാണ് നടപടി.

ഇടുക്കി: മരക്കച്ചവടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സിജി മുഹമ്മദ്, ഫോറസ്റ്റര്‍ കെ എം ലാലു എന്നിവര്‍ക്കെതിരെയാണ് നടപടി. പഴമ്പള്ളിച്ചാലിൽ അധികൃതമായി മരം മുറിക്കാൻ മരക്കച്ചവടക്കാരിൽ നിന്നാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. റേഞ്ച് ഓഫീസറെ ജില്ലക്ക് പുറത്തേയ്ക്ക് നേരത്തെ സ്ഥലം മാറ്റിയിരുന്നു.
Also Read: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരിലും അക്കൗണ്ട്, 63 ലക്ഷം രൂപയുടെ നിക്ഷേപം
കൈക്കൂലി വാങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ