Asianet News MalayalamAsianet News Malayalam

പ്രളയം; ഇഷ്ടിക വ്യവസായത്തിന് ലക്ഷങ്ങളുടെ നഷ്ടം

പ്രളയത്തെ തുടര്‍ന്ന് മാന്നാറിലെ ഇഷ്ടിക വ്യവസായം പ്രതിസന്ധിയില്‍. കഴിഞ്ഞ 14 ന് നിര്‍മ്മാണം കഴിഞ്ഞ  ലക്ഷകണക്കിന് ഇഷ്ടികളാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചൂളകളില്‍ പൊടിഞ്ഞ് പോയത്. 

brick industry Loss lakhs in kerala flood
Author
Alappuzha, First Published Sep 10, 2018, 10:45 AM IST


മാന്നാര്‍: പ്രളയത്തെ തുടര്‍ന്ന് മാന്നാറിലെ ഇഷ്ടിക വ്യവസായം പ്രതിസന്ധിയില്‍. കഴിഞ്ഞ 14 ന് നിര്‍മ്മാണം കഴിഞ്ഞ  ലക്ഷകണക്കിന് ഇഷ്ടികളാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചൂളകളില്‍ പൊടിഞ്ഞ് പോയത്. കൂടാതെ ഇവയുണ്ടാക്കുന്ന മെഷീന്‍, ഉയര്‍ന്ന ശേഷിയുള്ള മോട്ടോര്‍, ഓഫീസ് കെട്ടിടം, രേഖകളുമടക്കം എല്ലാം വെള്ളം കയറി നശിച്ചു. 

ഓരോ ചൂളകള്‍ക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് ഇലഞ്ഞിമേല്‍ ചൂള നടത്തുന്ന ഉണ്ണികൃഷ്ണ്‍ പറഞ്ഞു. ബാങ്ക് വായ്പ, സ്വകാര്യ വ്യക്തികളില്‍ നിന്നും അമിത പലിശയ്ക്ക് പണം കടമെടുത്തുമൊക്കെയുണ്ടാക്കിയ ഇഷ്ടികകളാണ് പ്രളയത്തില്‍ തകര്‍ന്നു പോയത്. 

Follow Us:
Download App:
  • android
  • ios