വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകൻ ഫഹദ് ഖാസിമാണ് ബഹ്ജയുടെ വരൻ. വീട്ടിൽ നിന്ന് ബന്ധുക്കൾക്കൊപ്പം എത്തിയ ബഹ്ജക്ക് പള്ളിക്കുള്ളിൽ തന്നെ ഇരിപ്പിടം നൽകി. 

കോഴിക്കോട്: മസ്ജിദിനുള്ളില്‍ നിക്കാഹ് കർമത്തിന് സാക്ഷിയായി വധുവും. മഹർ വരനിൽനിന്ന് വേദിയിൽ നിന്നു തന്നെ സ്വീകരിച്ച് ബഹ്ജ ദലീല. കുറ്റ്യാടിയിലാണ് സാധാരണയിൽ നിന്നും വ്യത്യസ്തമായ വിവാഹ ചടങ്ങ് നടന്നത്. പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന വിവാഹകർമത്തിലാണ് കുറ്റ്യാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകൾ ബഹ്ജ ദലീല പങ്കെടുത്തത്.

വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകൻ ഫഹദ് ഖാസിമാണ് ബഹ്ജയുടെ വരൻ. വീട്ടിൽ നിന്ന് ബന്ധുക്കൾക്കൊപ്പം എത്തിയ ബഹ്ജക്ക് പള്ളിക്കുള്ളിൽ തന്നെ ഇരിപ്പിടം നൽകി. മഹർ വരനിൽനിന്ന് വേദിയിൽ വെച്ചുതന്നെ സ്വീകരിക്കുകയും ചെയ്തു. 

പണ്ഡിതരോട് ചോദിച്ച് അനുകൂല മറുപടി ലഭിച്ചതോടെയാണ് വധുവിന് പ്രവേശനം നൽകിയതെന്ന് മഹല്ല് ജമാഅത്ത് ഭാരവാഹികൾ. നിക്കാഹിന് ഖതീബ് ഫൈസൽ പൈങ്ങോട്ടായി നേതൃത്വം നൽകി. സാധാരണ നിക്കാഹ് ചടങ്ങുകൾ കാണാൻ വധുവിന് അവസരം ലഭിക്കാറില്ല. നിക്കാഹിന് ശേഷം വരൻ മഹർ വധുവിന്‍റെ വീട്ടിലെത്തിയാണ് സാധാരണ അണിയിക്കുക.

കഴിഞ്ഞയാഴ്ച ഇതേ മഹല്ലിൽ നടന്ന ഇ.ജെ. അബ്ദുറഹീമിന്റെ മകൾ ഹാലയുടെ നിക്കാഹ് വേളയിൽ ഹാലയും മാതാവും വേദിയിലുണ്ടായിരുന്നു. 

കൗമാരക്കാ‍‍ർക്കിടയിൽ വിവാഹങ്ങളും ആത്മഹത്യകളും പെരുകുന്നു,കൗൺസിലിങ്ങടക്കം വനിത കമ്മിഷൻ പദ്ധതികൾ പേപ്പറിലൊതുങ്ങി

നിറവയറിൽ 'മാലാഖയെ പോലെ മൃദുല, മെറ്റേണിറ്റി ഫോട്ടോഷൂട്ട് കാണാം

ഒന്നിച്ച് പിറന്നവര്‍ക്ക് ജന്മദിനത്തിൽ ഒറ്റവേദിയില്‍ വിവാഹം; മൂവർസംഘത്തിന്റെ സന്തോഷത്തിനൊപ്പം നാട് 

മലപ്പുറം: ഒന്നിച്ച് പിറന്നവര്‍ക്ക് ജന്മദിനത്തില്‍ ഒറ്റവേദിയില്‍ വിവാഹം. മഞ്ചേരി നെല്ലിക്കുത്ത് മുണ്ടക്കാട് പാറക്കല്‍ വീട്ടില്‍ മുസ്തഫ-ബബിത ദമ്പതികളുടെ മൂന്ന് പെണ്‍മക്കളുടെ വിവാഹമാണ് നാടിന്റെ ആഘോഷമായത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പിറന്നുവീണ ഹംന നിദ, ഷംന ഹുദ, ദിംന ഫിദ എന്നിവരാണ് ഒറ്റ പന്തലില്‍ ജീവിതപങ്കാളിയുടെ കൈപിടിച്ചത്. നെല്ലിക്കുത്ത് സഫ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹചടങ്ങ്. 2004 ജൂലൈ 29നായിരുന്നു ബബിത മൂവര്‍ക്കും ജന്മം നല്‍കിയത്. ഏഴാം മാസം മുതല്‍ രണ്ട് വയസ്സ് വരെ മൂവര്‍ സംഘം ഉമ്മയുടെ വീട്ടിലായിരുന്നു പിച്ചവെച്ചത്. പിന്നീട് നെല്ലിക്കുത്തിലെ വീട്ടിലെത്തി. 

ഓട്ടോ ഡ്രൈവറായ മുസ്തഫയും ഭാര്യയും മക്കളുടെ കളി ചിരിക്കും കുസൃതികള്‍ക്കും പിന്നാലെ നടന്നു. വളര്‍ന്നപ്പോഴം മൂവരും വേര്‍പിരിയാത്ത സംഘമായി. എവിടെ പോയാലും ഒരേ തരത്തിലുള്ള വസ്ത്രം ധരിച്ച് കൂട്ടായ യാത്രമാത്രം. ഇതിനിടയില്‍ പ്ലസ്ടുവിന് നെല്ലിക്കുത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രവേശനം ലഭിച്ചതിനാല്‍ മൂവരും മൂന്ന് ക്ലാസ് മുറികളിലായി. എന്നാലും സ്‌കൂളിലേക്കുള്ള വരവും പോക്കും ഒന്നിച്ച് തന്നെയായിരുന്നു. അവരുടെ കളിയും ചിരിയും പഠനവും സ്‌കൂളിലും മദ്‌റസയിലും ഒരുമിച്ചായത് നാട്ടിലും കൗതുകമായിരുന്നു.

ഇന്നലെ ഇവര്‍ ആദ്യമായി വീട്ടില്‍ നിന്ന് മൂന്ന് കുടുംബങ്ങളിലേക്ക് വേര്‍പിരിഞ്ഞു. ഈ വേര്‍പിരിയലിന്റെ വേദന ഉള്ളിലൊതുക്കി, കുടുംബ ജീവിതത്തിലേക്ക് കാല്‍ വെച്ചതിന്റെ സന്തോഷത്തിലായിരന്നു മൂവര്‍ സംഘം. ആമക്കാട് കിടങ്ങയം മാഞ്ചീരി അസ്‌ലഹാണ് ഹംനയുടെ പുതുമാരന്‍. കേബിള്‍ നെറ്റ്‌വര്‍ക്ക് ജീവനക്കാരനായ നെല്ലിക്കുത്ത് മുക്കം മാട്ടായി ശംസീറാണ് ഷംനയുടെ ജീവിത. പങ്കാളി. പ്രവാസിയായ വെള്ളുവങ്ങാട് വടക്കാങ്ങര വീട്ടില്‍ കബീറാണ് ദിംനയുടെ മണവാളന്‍.