Asianet News MalayalamAsianet News Malayalam

മേലേതില്‍ നടപ്പാലം തകര്‍ന്നു; 25ഓളം കുടുംബങ്ങളും കര്‍ഷകരും ദുരിതത്തില്‍


ഇരുപത്തിയഞ്ചോളം കുടുംബങ്ങളുടെയും 2000 ഏക്കറോളം വരുന്ന എങ്കേക്കാട് പാടശേഖരത്തിലെ കര്‍ഷകരുടെയും ആശ്രയമായിരുന്ന വടക്കാഞ്ചേരി മേലേതില്‍ നടപ്പാലം മഴയെ തുടര്‍ന്ന് തകര്‍ന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച നൂറ് വര്‍ഷത്തോളം പഴക്കമുള്ളതാണ് തകര്‍ന്ന പാലം. 

Bridge collapse in thrissur
Author
Thrissur, First Published Aug 2, 2018, 6:26 PM IST

തൃശൂര്‍: ഇരുപത്തിയഞ്ചോളം കുടുംബങ്ങളുടെയും 2000 ഏക്കറോളം വരുന്ന എങ്കേക്കാട് പാടശേഖരത്തിലെ കര്‍ഷകരുടെയും ആശ്രയമായിരുന്ന വടക്കാഞ്ചേരി മേലേതില്‍ നടപ്പാലം മഴയെ തുടര്‍ന്ന് തകര്‍ന്നു. രാത്രിയിലായിരുന്നു സംഭവമെന്നതിനാല്‍ വലിയൊരുപകടമാണ് ഒഴിവായത്. ഏറെ നാളായി പാലത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ അധികാരികളെ ബന്ധപ്പെടുന്നത്. എന്നാല്‍ ഇവിടേക്കൊരു എത്തിനോട്ടം ഉണ്ടായിരുന്നില്ല.

പുലര്‍ച്ചെ വടക്കാഞ്ചേരി ടൗണിലേക്കായി പാലം കടക്കാനെത്തിയവരാണ് തകര്‍ന്ന് പുഴയിലേക്ക് പതിച്ച കാഴ്ച കണ്ടത്. നഗരസഭാ അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തുള്ളവര്‍ക്ക് ഇനി വീടുകളിലെത്തുന്നതിന് രണ്ട് കിലോമീറ്റര്‍ അധികം ചുറ്റിസഞ്ചരിക്കണം. മംഗലം, പുല്ലാനിക്കാട് എന്നിവിടങ്ങളിലുള്ള താമസക്കാരും ഈ പാലം വഴിയാണ് എങ്കേക്കാട്ടേക്ക് പോകാറുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച നൂറ് വര്‍ഷത്തോളം പഴക്കമുള്ളതാണ് തകര്‍ന്ന പാലം. 

നേരത്തെ തെങ്ങ് വീണ് കൈവരികള്‍ നശിച്ച സന്ദര്‍ഭത്തില്‍ പാലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും കര്‍ഷകരും നഗരസഭാ അധികൃതരെ സമീപിച്ചിരുന്നു. അപ്പോഴും അനങ്ങാപ്പാറ നയം  സ്വീകരിക്കുകയായിരുന്നു. വാഹന ഗതാഗതമുള്‍പ്പടെ നടത്താനാവുന്ന പുതിയ പാലം നിര്‍മ്മിക്കാനായി സ്ഥലം എംഎല്‍എയോട് ഒരു കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് കൗണ്‍സിലര്‍ പറയുന്നത്. അതേസമയം, പാലത്തിന്റെ അറ്റകുറ്റപ്പണികളടക്കം മഴക്കാലം നോക്കിയാണ് ചെയ്യിക്കാറുള്ളതെന്നും വാഗ്ദാനങ്ങളും പ്രവര്‍ത്തികളും വിശ്വസിക്കാനാവില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. 

Follow Us:
Download App:
  • android
  • ios