കുട്ടികളടക്കമുള്ളവര്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി.  

മാന്നാര്‍: മാന്നാര്‍, ബുധനൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൂമ്പിനാല്‍ കടവ് പാലം ഇടിഞ്ഞുതാഴ്ന്നു. ഇന്ന് രാവിലെ എട്ടോടെയായിരുന്നു സംഭവം. സ്വിച്ച് ഗിയര്‍ ഫാക്ടറിക്ക് പടിഞ്ഞാറ് ഭാഗത്ത് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരാണ് പാലത്തിന്റെ ഒരുവശം ഇടിഞ്ഞ് ആറ്റിലേക്ക് പതിക്കുന്നത് കണ്ടത്. കുട്ടികളടക്കമുള്ളവര്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. 

പമ്പാ നദിയിലെ ജലവിതാനം ഉയര്‍ന്ന് രൂക്ഷമായ കുത്തൊഴുക്കാണ് പാലം ഇടിയാന്‍ കാരണം. പാലത്തിന്റെ അടിഭാഗത്തായി അടിഞ്ഞുകൂടിയ പായലുകളും, കൂവളങ്ങളും തിങ്ങി നിറഞ്ഞ് വെള്ളം ഒഴുകിപോകുവാന്‍ കഴിയാത്തതിനാല്‍ നാട്ടുകാരും, ഫയര്‍ഫോഴ്‌സും, പൊലീസുകാരും ചേര്‍ന്ന് വടങ്ങളും, മുളകളും ഉപയോഗിച്ച് ഇവ നീക്കം ചെയ്തു.

45മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള ആംബുലന്‍സ് പാലത്തിന്റെ ഇരുവശത്തെ അപ്രോച്ച് റോഡുകളുടെ കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച സംരക്ഷണ ഭിത്തികളും തകര്‍ന്നു. പാലത്തിലൂടെയുള്ള ഗതാഗതം പൊലീസ് തടഞ്ഞു.