കിളിക്കശ്ശേരില്‍ പാട്ടുപുരക്കല്‍ റോഡില്‍ പാട്ടുപുരക്കല്‍ തോടിന് കുറുകെ നിര്‍മ്മിച്ചിരുന്ന പാലമാണ് കഴിഞ്ഞ ദിവസം വൈകുന്നേരം തകര്‍ന്നത്. 

ഹരിപ്പാട് : 40 വര്‍ഷം പഴക്കമുള്ള പാലത്തില്‍ ഒരു ലോറി കയറിയാല്‍ എന്ത് സംഭവിക്കും എന്ന് ചോദിച്ചാല്‍... പാലം തകര്‍ന്ന് പോകും എന്നാണ് മുതുകുളത്ത് നിന്നുള്ള വാര്‍ത്ത. മുതുകുളം പഞ്ചായത്തിലെ 7,8 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്. കിളിക്കശ്ശേരില്‍ പാട്ടുപുരക്കല്‍ റോഡില്‍ പാട്ടുപുരക്കല്‍ തോടിന് കുറുകെ നിര്‍മ്മിച്ചിരുന്ന പാലമാണ് കഴിഞ്ഞ ദിവസം വൈകുന്നേരം തകര്‍ന്നത്. ഭാരം കയറ്റി വന്ന ലോറി കയറിയതിനെ തുടര്‍ന്നാണ് പാലം തകര്‍ന്നത്. 40 വര്‍ഷത്തിലധികം പഴക്കമുള്ള പാലത്തിന് നേരത്തെ തന്നെ ബലക്ഷയം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.