ഇരുവരുടെയും വീടുകളില്‍ ഒരേ സമയം നടത്തിയ റെയിഡിലാണ് അത്തോളി പൊലീസ്  പ്രതികളെ പിടികൂടിയത്. 

കോഴിക്കോട്: വീട്ടില്‍ നാടന്‍ ചാരായം ഉണ്ടാക്കി വില്‍പ്പന നടത്തിവരികയായിരുന്ന സഹോദരന്മാര്‍ പൊലീസ് പിടിയിലായി. കോഴിക്കോട് പട്ടര്‍പാലം, വടക്കെടത്ത് മീത്തല്‍ ഷൈജു, മധു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും വീടുകളില്‍ ഒരേ സമയം നടത്തിയ റെയിഡിലാണ് അത്തോളി പൊലീസ് പ്രതികളെ പിടികൂടിയത്. ചാരായം ഉണ്ടാക്കുന്നതിനായി വീട്ടില്‍ സൂക്ഷിച്ച 350 ലിറ്റര്‍ വാഷ് പൊലീസ് നശിപ്പിച്ചു.

ഷൈജുവിന്റെ വീടിനോട് ചേര്‍ന്ന കുളിമുറിയിലും, മധുവിന്റെ വീട്ടിലെ ടെറസ്സിലുമാണ് വലിയ പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിച്ച നിലയില്‍ വാഷ് കണ്ടെടുത്തത്. സഹോദരങ്ങളായ ഷൈജുവിന്റെയും മധുവിന്റെയും അറസ്റ്റ് രേഖപ്പെപെടുത്തി. എസ്.ഐ.മാരായ ബാലചന്ദ്രന്‍ , കെ.ടി. രഘു , സുരേഷ് ബാബു എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona