കോഴിക്കോട്: താമരശ്ശേരിക്കടുത്തുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. വയനാട് വെള്ളമുണ്ട പുളിഞ്ഞാൽ വല്ലാട്ടിൽ ജോസ്, എൽസി ദമ്പതികളുടെ മക്കളായ ജിനിൽ ജോസ് (34), ജിനീഷ് ജോസ് (26) എന്നിവരാണ് മരിച്ചത്. താമരശ്ശേരി പെരുമ്പള്ളിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ചാണ് കാർ യാത്രികരായിരുന്ന സഹോദരങ്ങൾ മരിച്ചത്.

ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. വിദേശത്ത് നഴ്സായിരുന്ന ജിനീഷ് അവധിക്ക് വന്നതായിരുന്നു. ഇവരുടെ മറ്റൊരു സഹോദരൻ ജിനുവിന്റെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് എറണാകുളത്ത് ജോലി ചെയ്യുകയായിരുന്ന ജിനിലിനെയും കുട്ടി വയനാട്ടിലേക്ക് പോകവേയാണ് അപകടം നടന്നത്. ജിനിലിന്റെ ഭാര്യയും മക്കളും വിദേശത്താണ്.