തിരുവമ്പാടി വിളഞ്ഞൂർ ക്ഷേത്രത്തിനടുത്താണ് സംഭവം. മനോജ്(51), അനിൽകുമാർ(45) എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. 

ആലപ്പുഴ: ആലപ്പുഴയില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി വിളഞ്ഞൂർ ക്ഷേത്രത്തിനടുത്താണ് സംഭവം. മനോജ്(51), അനിൽകുമാർ(45) എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. ഇരുവരും വർക്ക് ഷോപ്പ് ജീവനക്കാരാണ്. 

മോട്ടോര്‍ ഉപയോഗിച്ച് വാഹനം കഴുകുന്നതിനിടെയാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. സർവ്വീസ് സ്റ്റേഷനിൽ നിന്നാണ് ഷോക്കേറ്റത്. മനോജിന് ഷോക്കേൽക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനിൽകുമാറിന് ഷോക്കേറ്റത്.