കഴിഞ്ഞ 5 വര്‍ഷമായി കോട്ടയം നഗരത്തില്‍ പഴം പച്ചക്കറി കച്ചവടം നടത്തി വരികയായിരുന്നു രാജികുള്‍. 

കോട്ടയം : പഴം, പച്ചക്കറി കച്ചവടത്തിന്‍റെ മറവില്‍ കോട്ടയത്ത് ബ്രൗൺ ഷുഗർ വിറ്റിരുന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി രാജികുള്‍ അലമാണ് പിടിയിലായത്. 4 ലക്ഷം രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗർ ഇയാളില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തു. അസം സോണിപൂര്‍ സ്വദേശിയാണ് രാജികുള്‍ അലം എന്ന 33 കാരൻ. കഴിഞ്ഞ 5 വര്‍ഷമായി കോട്ടയം നഗരത്തില്‍ പഴം പച്ചക്കറി കച്ചവടം നടത്തി വരികയായിരുന്നു രാജികുള്‍. 

എന്നാല്‍ പച്ചക്കറി കച്ചവടത്തിന്‍റെ മറവില്‍ ഇയാള്‍ക്ക് ലഹരി കച്ചവടവും ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് നിരീക്ഷണം ഇയാളുടെ മേല്‍ ശക്തമായിരുന്നു. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് എത്തിയ എക്സൈസ് സംഘത്തെ കണ്ട് രാജികുള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ആളെ പിടികൂടിയ എക്സൈസ് നടത്തിയ പരിശോധനയില്‍ 78 ചെറിയ പ്ലാസ്റ്റിക് കണ്ടയ്നറുകളില്‍ നിറച്ച നിലയിലാണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തിയത്.

ശബരി എക്സ്പ്രസിന്റെ ശൗചാലയം പൂട്ടി യാത്രക്കാരൻ അകത്തിരുന്നു, ഒടുവിൽ പൂട്ട് പൊളിച്ച് പുറത്തിറക്കി

100 മില്ലി ഗ്രാം ബ്രൗണ്‍ ഷുഗറിന് 5000 രൂപ ഈടാക്കിയായിരുന്നു രാജികുള്‍ ആലം വില്‍പന നടത്തിയിരുന്നതെന്ന് എക്സൈസ് പറഞ്ഞു. സ്കൂള്‍ കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചായിരുന്നു കച്ചവടമെന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ട്രെയിന്‍ മാര്‍ഗമാണ് മയക്കു മരുന്ന് കോട്ടയത്ത് എത്തിച്ചിരുന്നതെന്നും പ്രതി എക്സൈസിന് വിവരം നല്‍കി. 

എം വി ഗോവിന്ദനെതിരായ പരാതി, പ്രാഥമിക അന്വേഷണത്തിന് ക്രൈംബ്രാഞ്ച് തീരുമാനം

YouTube video player

YouTube video player