Asianet News MalayalamAsianet News Malayalam

കോഴിക്കോട്ട് ബ്രൗണ്‍ഷുഗര്‍ കടത്തിയ കേസില്‍ പ്രതിക്ക് 12 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

  • ബ്രൗണ്‍ ഷുഗര്‍ കടത്തുകേസ് പ്രതിക്ക് 12 വര്‍ഷം കഠിന തടവും പിഴയും
  • അഞ്ഞൂറ് ഗ്രാം ബ്രൗണ്‍ ഷുഗറുമായി പിടിയിലായത് രാജസ്ഥാന്‍ സ്വദേശി
  • കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത് സംഘത്തിലെ  പ്രധാനി
Brown sugar trafficking case  accused sentenced to 12 years  imprisonment and fined
Author
Kozhikode, First Published Oct 25, 2019, 5:22 PM IST

കോഴിക്കോട്: ബ്രൗൺഷുഗർ കടത്ത് കേസില്‍ പ്രതിക്ക് 12 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 500 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടികൂടിയ കേസിലാണ് വിധി. 
വടകര എൻഡിപിഎസ് സെഷൻസ് കോടതിയുടേതാണ് വിധി.

കേരളത്തിലേക്ക് വൻതോതിൽ ബ്രൗൺഷുഗർ കടത്തുന്ന സംഘത്തിലെ പ്രധാനി രാജസ്ഥാൻ സ്വദേശി ഭരത് ലാൽ ആജ്ന(38)ക്കാണ് ശിക്ഷ. 2018 സെപ്തംബർ മാസത്തിൽ കുന്നമംഗലം എൻഐടി  പരിസരത്ത് കുന്ദമംഗലം പൊലീസും ഡൻസാഫും ചേർന്നാണ് 500 ഗ്രാം ബ്രൗൺഷുഗറുമായി ഇയാളെ പിടികൂടിയത്. 

കുന്ദമംഗലം എസ്ഐ മാരായ കൈലാസ്നാഥ് എസ്ബി, അശോകൻ ടിഎ, എസ്ഐ അബ്ദുൾ മുനീർ, ഡൻസാഫ് ടീമംഗങ്ങൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Follow Us:
Download App:
  • android
  • ios