Asianet News MalayalamAsianet News Malayalam

അതിരുകളില്ലാത്ത ആകാശത്തേക്ക് പറന്ന് 'ശലഭങ്ങൾ'; ബഡ്‌സ് സ്പെഷ്യൽ സ്‌കൂൾ കലോത്സവം സംഘടിപ്പിച്ചു

സാധാരണ കലോത്സവങ്ങളിലും പ്രവർത്തി പരിചയമേളകളിലും പങ്കെടുക്കാൻ അവസരമില്ലാത്ത കുട്ടികൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ശലഭങ്ങൾ' എന്ന പേരിൽ കുടുംബശ്രീ ബഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

buds school festival started in malappuram
Author
Malappuram, First Published Nov 27, 2019, 7:06 PM IST

മലപ്പുറം: പരിമിതികൾ മറന്ന് അവർ ഒത്തുകൂടി. ആടിയും പാടിയും അരങ്ങു തകർത്തു. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി കുടുംബശ്രീ ജില്ലാ മിഷൻ 'ശലഭങ്ങൾ' എന്ന പേരിൽ സംഘടിപ്പിച്ച ബഡ്സ് സ്‌കൂൾ ജില്ലാ കലോത്സവമാണ് കാണികൾക്ക് വേറിട്ട അനുഭവമായത്. പരിമിതികളെ അതിജീവിച്ച് മനോഹരമായ നൃത്തങ്ങളും ഗാനങ്ങളും വേദിയിൽ അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് വരവേറ്റത്.

മലപ്പുറം മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ ജാഫർ മലിക് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും, ചിത്ര പ്രദർശനവും, കുട്ടികൾ തയ്യാറാക്കിയ സാധന സാമഗ്രികൾ, കരകൗശല വസ്തുക്കളുടെ പ്രദർശനം, കുട്ടികൾക്കായുള്ള പെയിന്റിങ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച ജില്ലയിലെ അഞ്ചു ബഡ്‌സ് സ്‌കൂളുകൾക്കുള്ള അവാർഡ് വിതരണവും നടന്നു. 

buds school festival started in malappuram

സാധാരണ കലോത്സവങ്ങളിലും പ്രവർത്തി പരിചയമേളകളിലും പങ്കെടുക്കാൻ അവസരമില്ലാത്ത കുട്ടികൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ശലഭങ്ങൾ' എന്ന പേരിൽ കുടുംബശ്രീ ബഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. പൊന്നാനി, കോഡൂർ, മാറഞ്ചേരി, ചെറുകാവ്, കൊണ്ടോട്ടി എന്നിവിടങ്ങളിൽ നിന്നുള്ള ബഡ്‌സ് സ്ഥാപനങ്ങളാണ് അവാർഡിനർഹരായത്. പൊന്നാനി നഗരസഭാ ചെയർമാൻ സി.പി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
 

Follow Us:
Download App:
  • android
  • ios