Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് പോത്തിന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു

ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ബൈക്കിൽ പോകുന്നതിനിടെയാണ് റോഡരികിൽ നിന്ന പോത്തിന്‍റെ കുത്തേറ്റത്.

buffalo attack youth killed in malappuram
Author
Malappuram, First Published Mar 5, 2019, 8:08 AM IST

മലപ്പുറം: മലപ്പുറം മമ്പാട് പോത്തിന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു. ഓടായിക്കൽ സ്വദേശി വലിയ പീടിയക്കൽ നിസാർ ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.

ഓടായിക്കൽ അങ്ങാടിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് നാസാറിന് റോഡരികിൽ നിന്ന പോത്തിന്‍റെ കുത്തേറ്റത്. കൊമ്പ് കഴുത്തിന് തറച്ച് ഗുരുതരമായി പരിക്ക് പറ്റിയ നിസാറിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Follow Us:
Download App:
  • android
  • ios