കുടിവെള്ളത്തിനായി കുഴല്‍ക്കിണര്‍ നിര്‍മാണം നടക്കുന്നതിനെ  വാതകം പുറത്തുവന്നത്. 24 അടി താഴ്ചയില്‍ സ്ഥാപിച്ച കുഴലില്‍ നിന്ന് ബുധനാഴ്ച വൈകിട്ടോടെയാണ്  വാതകം പുറത്തുവന്നു തുടങ്ങിയത്. 

കാവാലം: കുഴല്‍ക്കിണറിനായി കുഴിച്ചപ്പോള്‍ വെളളത്തിനു പകരം ലഭിച്ചത് വാതകം. കാവാലം പഞ്ചായത്ത് അഞ്ചാംവാര്‍ഡ് പത്തില്‍ച്ചിറ രവീന്ദ്രന്റെ വീട്ടിലാണ് കുടിവെള്ളത്തിനായി കുഴല്‍ക്കിണര്‍ നിര്‍മാണം നടക്കുന്നതിനെ വാതകം പുറത്തുവന്നത്. 24 അടി താഴ്ചയില്‍ സ്ഥാപിച്ച കുഴലില്‍ നിന്ന് ബുധനാഴ്ച വൈകിട്ടോടെയാണ് വാതകം പുറത്തുവന്നു തുടങ്ങിയത്.

പാചകവാതകത്തിന് സമമായ ഗന്ധം പ്രദേശത്ത് പരന്നതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ തീപ്പെട്ടി ഉരച്ച് കത്തിച്ചു. ഉടന്‍ തീ ഉണ്ടായി. ഇത് ഏറെനേരം ജ്വലിക്കുകയും ചെയ്തു. ആശങ്കയിലായ നാട്ടുകാര്‍ തീയണച്ച് കുഴല്‍ അടച്ച് സൂക്ഷിച്ചിരിക്കുകയാണ്. പ്രതിഭാസത്തിന് പിന്നിലെന്താണെന്ന് വ്യക്തമാകാത്തതിനാല്‍ ആശങ്കയിലാണ് നാട്ടുകാരുള്ളത്