തൃശ്ശൂര്‍: കൊടുങ്ങല്ലൂരിൽ കാറിനകത്ത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. പുത്തൻവേലിക്കര സ്വദേശി ടൈറ്റസ് ആണ് മരിച്ചത്. കൊടുങ്ങല്ലൂർ ബൈപാസിലാണ് സംഭവം. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കാറിന് അകത്തുനിന്ന് പെട്രോൾ കുപ്പി കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.