തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ചോറ്റാനിക്കരയിൽ ടൂറിസ്റ്റ് ബസ് ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പള്ളുരുത്തി സ്വദേശികളായ  ബേബി, പ്രസാദ് എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. കോട്ടയത്ത് നിന്ന് വിദ്യാർത്ഥികളുമായി വിനോദയാത്രക്ക് വന്ന സെവൻസ് ഹോളിഡേയ്സ് എന്ന ബസ്സാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.

സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തതായി ചോറ്റാനിക്കര സിഐ അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.