കുരുവിക്കോണത്ത് നിന്നും അഞ്ചലിലേക്ക് വന്ന ചാമക്കാല എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് മതിലിടിച്ച്  മറിഞ്ഞത്. പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. 

കൊല്ലം /ഇടുക്കി : കൊല്ലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അഞ്ചൽ വടമണിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കുരുവിക്കോണത്ത് നിന്നും അഞ്ചലിലേക്ക് വന്ന ചാമക്കാല എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് മതിലിടിച്ച് മറിഞ്ഞത്. പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Add Asianetnews as a Preferred SourcegooglePreferred

ഇടുക്കിയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി

ഇടുക്കി പീരുമേടിനു സമീപം കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി. കുമളിയിൽ നിന്ന് കൊല്ലത്തേക്ക് പോകുന്ന ബസാണ് റോഡിൽ നിന്നും തെന്നിമാറിയത്. സമീപത്തുളള വലിയ തിട്ടയിൽ ബസ് തട്ടി നിന്നതിനാൽ അപകടം ഒഴിവായി. ഏഴ് യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും പരുക്കില്ല.

YouTube video player