പരുക്കേറ്റവരെ നാട്ടുകാരും ഇതുവഴി വന്ന വാഹന യാത്രികരും ചേര്‍ന്ന് സമീപത്തുള്ള ആശുപത്രികളിലേക്ക് എത്തിച്ചു.

ഇടുക്കി: പൂപ്പാറക്കു സമീപം തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് അപകടത്തില്‍പ്പെട്ട് പതിനഞ്ചു പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മധുരയില്‍ നിന്നും മൂന്നാറിലേക്ക് പോവുകയായിരുന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് റോഡരികിലെ പാറക്കെട്ടിലേക്ക് ഇടിക്കുകയായിരുന്നു. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റവരെ നാട്ടുകാരും ഇതുവഴി വന്ന വാഹന യാത്രികരും ചേര്‍ന്ന് സമീപത്തുള്ള ആശുപത്രികളിലേക്ക് എത്തിച്ചു.


ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരുക്ക്

കൊല്ലം: കൊട്ടാരക്കര ദിണ്ടുക്കല്‍ ദേശീയപാതയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്കേറ്റു. കുട്ടിക്കാനത്തിനും പീരുമേടിനുമിടയിലാണ് അപകടം ഉണ്ടായത്.

ആന്ധ്രാപ്രദേശില്‍ നിന്നും ശബരിമലയിലേക്ക് പോകാനായി വന്നവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ശബരിമലയില്‍ നിന്നും വന്ന തെലുങ്കാന സ്വദേശികളായ അയ്യപ്പ ഭക്തര്‍ വന്ന ട്രാവലറുമായാണ് കൂട്ടി ഇടിക്കുകയായിരുന്നു. ഇതിലൊരു വാഹനം മറ്റൊരു കാറിലും ഇടിച്ചു. പരുക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രി പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്കും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.

മൂന്നുവര്‍ഷത്തെ പ്രണയം, മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍

YouTube video player