തീ കണ്ട ഉടനെ ബസ് നിർത്തിയ ഡ്രൈവറും കണ്ടക്ടറുടെ ചേർന്ന് ഉടൻ തന്നെ യാത്രക്കാരെയെല്ലാവരെയും പുറത്തിറക്കുകയായിരുന്നു. 

തിരുവനന്തപുരം: വർക്കലയിൽ ഓടികൊണ്ടിരുന്ന ബസ് തീ പിടിച്ചു. മൈതാനം ജംഗ്ഷനിൽ വച്ചാണ് ബസിന് തീപിടിച്ചത്. ഡ്രൈവറുടെ സമചിത്തതയോടെയുളള ഇടപെടൽ മൂലം വലിയ അപകടമൊഴിവായി. തീ കണ്ട ഉടനെ ബസ് നിർത്തിയ ഡ്രൈവറും കണ്ടക്ടറുടെ ചേർന്ന് ഉടൻ തന്നെ യാത്രക്കാരെയെല്ലാവരെയും പുറത്തിറക്കുകയായിരുന്നു. അപകടം നടക്കുമ്പോൾ 20 ലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു. ഷോർട്ട് സർക്കൂട്ട് മൂലം ബസിൽ നിന്ന് പുക ഉയരുകയായിരുന്നുവെന്നാണ് വിവരം. വർക്കല കല്ലമ്പലം ആറ്റിങ്ങൽ റൂട്ടിൽ ഓടുന്ന പൊന്നൂസ് ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങലിൽ നിന്നും വർക്കല മൈതാനം ജംഗ്ഷനിൽ എത്തിയപ്പോഴാണ് ബസിന്റെ ബൊണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

തലസ്ഥാനത്ത് പെൺകുട്ടിയെ പട്ടാപ്പകൽ 2 പേർ വീട്ടിൽ കയറി പീഡിപ്പിച്ചു, പ്രതികൾ കേബിൾ ജോലിക്കാർ, അറസ്റ്റിൽ

YouTube video player