Asianet News MalayalamAsianet News Malayalam

കണ്ടക്ടർക്ക് ദാരുണാന്ത്യം, പറക്കമുറ്റാത്ത 3 കുഞ്ഞുങ്ങള്‍ക്ക് താങ്ങാവാൻ കാരുണ്യയാത്ര, ഫുൾചാർജ് നൽകി വിദ്യാർഥികൾ

പെരിന്തൽമണ്ണ വഴി സർവീസ് നടത്തുന്ന 70 ഓളം ബസിലെ ജീവനക്കാര്‍ ഫൈസല്‍ ബാബുവിന്‍റെ കുടുംബത്തിന് കൈത്താങ്ങാവാൻ കാരുണ്യയാത്ര നടത്തുകയാണ്. 

Bus employees extend help to family of the conductor who fell from bus and died SSM
Author
First Published Nov 21, 2023, 2:25 PM IST

മലപ്പുറം: ഓടിക്കൊണ്ടിരിക്കെ ബസിൽ നിന്ന് വീണുമരിച്ച കണ്ടക്ടറുടെ കുടുംബത്തിന് കൈത്താങ്ങാൻ ബസ് തൊഴിലാളികളും ഉടമകളും. നവംബർ 14നാണ് ജോലിക്കിടെ നാട്ടുകൽ 53ആം മൈലിൽ മണലുംപുറം തലയപ്പാടിയിൽ ഫൈസൽ ബാബുവിന് (38) ബസിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. 15ന് മരണം സംഭവിച്ചു. പെരിന്തൽമണ്ണ വഴി സർവീസ് നടത്തുന്ന 70 ഓളം ബസിലെ ജീവനക്കാര്‍ ഫൈസല്‍ ബാബുവിന്‍റെ കുടുംബത്തിന് കൈത്താങ്ങാവാൻ കാരുണ്യയാത്ര നടത്തുകയാണ്. 

പെരിന്തൽമണ്ണ - മണ്ണാർക്കാട് റൂട്ടിലോടുന്ന പി.എം.എസ് ബസിലെ കണ്ടക്ടറായിരുന്നു ഫൈസൽ ബാബു. ബസിന്റെ വാതിലിൽ നിന്ന് റോഡിലേക്ക് വീണാണ് അപകടമുണ്ടായത്. ഭാര്യയും മൂന്ന് ചെറിയ മക്കളുമുണ്ട് ഫൈസൽ ബാബുവിന്. ജീവനക്കാരുടെ കൂലിയടക്കം ഒരു ദിവസത്തെ കളക്ഷൻ ഇവർ സഹായ നിധിയിലേക്ക് കൈമാറും. മൂന്ന് ദിവസങ്ങളായിട്ടാണ് കാരുണ്യ യാത്ര നടത്തുന്നത്. 

പിറന്നാൾ ദിനത്തിനായി കാത്തുകാത്തുവെച്ച കുഞ്ഞുകുടുക്കുകൾ പൊട്ടിച്ചു, സ്നേഹവീട്ടിൽ സമ്മാനങ്ങൾ നൽകി കുരുന്നുകൾ

തിങ്കളാഴ്ച 30 ബസുകൾ സർവീസ് നടത്തി. വിദ്യാർഥികളടക്കം ഫുൾ ചാർജും അവരുടെ വിഹിതവും നൽകിയതായി ബസ് തൊഴിലാളികൾ പറഞ്ഞു. പെരിന്തൽമണ്ണയിൽ നിന്ന് മണ്ണാർക്കാട്, ആലിപ്പറമ്പ്, ചെത്തല്ലൂർ, മുറിയംകണ്ണി, കരിങ്കല്ലത്താണി വഴി ചേർപ്പുളശ്ശേരി വഴി സർവീസ് നടത്തുന്ന 30 ഓളം ബസുകളാണ് കഴിഞ്ഞ ദിവസം കാരുണ്യ യാത്രയിൽ പങ്കാളികളായത്. കോഴിക്കോട് - പാലക്കാട് റൂട്ടിലോടുന്ന പത്തോളം ബസ്സുകളും പെരിന്തൽമണ്ണ പരിസര പ്രദേശത്തേക്കുള്ള റൂട്ടുകളിൽ ഓടുന്ന മുപ്പതോളം ബസുകളും ബുധനാഴ്ച കാരുണ്യയാത്ര നടത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios