ഇന്ന് രാത്രി 7.30ഓടെയാണ് അപകടമുണ്ടായത്. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

കല്‍പ്പറ്റ: വയനാടിനോട് ചേര്‍ന്നുള്ള തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ പന്തല്ലൂരിൽ മുഴുവൻചേരംപാടിയിൽ തമിഴ്നാട് സർക്കാരിന്‍റെ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേര്‍ മരിച്ചു.ബസ് ഡ്രൈവർ നാഗരാജ് യാത്രക്കാരനായ പാൽരാജ് എന്നിവരാണ് മരിച്ചത്. വൈദ്യുതി ലൈനിൽ ഇടിച്ചതിനു പിന്നാലെ ഡ്രൈവറും യാത്രക്കാരനും പുറത്തിറങ്ങാൻ നോക്കിയപ്പോൾ ഷോക്കേറ്റാണ് മരിച്ചത്.എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് ബസ് വൈദ്യുതി പോസ്റ്റിലിടിച്ചത്. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം. ഗൂഡല്ലൂരിൽ നിന്ന് അയ്യൻ കൊല്ലിയിലേക്ക് വരികയായിരുന്നു ബസ്സാണ് അപകടത്തിൽപ്പെട്ടത്. 

അമേരിക്കൻ ചരക്ക് കപ്പലിൽ മിസൈൽ ആക്രമണം, പിന്നില്‍ ഹൂതികളെന്ന് സൂചന

Asianet News Live | Malayalam News Live | Sabarimala Makaravilakku |#Asianetnews