ഇരുപതോളം യാത്രക്കാരുമായി ബാംഗ്ലൂരിൽ നിന്ന് വന്ന വോൾവോ ബസ്സ് ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും വിരജ്പെട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് ഡ്രൈവര്‍ മരിച്ചത്

കണ്ണൂർ മാക്കുട്ടം ചുരം പാതയിൽ ബസ്സ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. ഇരുപതോളം യാത്രക്കാരുമായി ബാംഗ്ലൂരിൽ നിന്ന് വന്ന വോൾവോ ബസ്സ് ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും വിരജ്പെട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡ്രൈവർ മരിച്ചു. കർണാടക സ്വദേശി സ്വാമി ആണ് മരിച്ചത്. കേരള കർണാടക ഫയർഫോഴ്സ് സയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona