എംഡിഎംഎയുമായി ബസ് യാത്രികൻ പിടിയിൽ. ശനിയാഴ്ച രാവിലെ മുത്തങ്ങയിലെ പൊലീസ് ചെക്ക് പോസ്റ്റ് സ്ഥിതിചെയ്യുന്ന തകരപ്പാടിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.

സുൽത്താൻബത്തേരി: കർണാടകയിൽ നിന്ന് എംഡിഎംഎ ബസിൽ കേരളത്തിലേക്ക് കടത്തുകയായിരുന്നു യുവാവിനെ മുത്തങ്ങയിൽ വച്ച് പൊക്കി പൊലീസ്. ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായ കോഴിക്കോട് അടിവാരം പുതുപ്പാടി പൂവുള്ളേരി വീട്ടിൽ പി. മുഹമ്മദ്‌ ഫയാസ് (32) ആണ് ബത്തേരി പൊലീസിൻ്റെ പിടിയിലായത്. ജില്ല ലഹരി വിരുദ്ധ സ്ക്വാഡിൻ്റ സഹായത്തോടെ ആയിരുന്നു അറസ്റ്റ്. ശനിയാഴ്ച രാവിലെ മുത്തങ്ങയിലെ പൊലീസ് ചെക്ക് പോസ്റ്റ് സ്ഥിതിചെയ്യുന്ന തകരപ്പാടിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. പ്രതിയുടെ പാന്റിന്റെ വലതു പോക്കറ്റിൽ നിന്ന് കവറിൽ പൊതിഞ്ഞ നിലയിൽ 9.24 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ബത്തേരി സബ് ഇൻസ്‌പെക്ടർ കെ.എം. അർഷിദിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രിവിൻ ഫ്രാൻസിസ്, ഗാവൻ, പ്രദീപൻ തുടങ്ങിയവരാണ് ബസിൽ പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.