Asianet News MalayalamAsianet News Malayalam

കാലടിയിൽ നിർത്തിയിട്ട ബസുകൾക്ക് നേരെ ആക്രമണം

  • നിര്‍ത്തിയിട്ട ബസുകള്‍ ആക്രമിച്ച് ചില്ലുകള്‍ തകര്‍ത്തു
  • സംഭവം ഇന്നലെ രാത്രി കാലടിയില്‍ 
  • ആക്രമണത്തിന് പുറമെ ബസില്‍ സൂക്ഷിച്ചിരുന്ന പണവും കവര്‍ന്നു
buses attacked and  glasses broken kaladi
Author
Kaladi, First Published Sep 28, 2019, 8:00 PM IST

എറണാകുളം: കാലടിയിൽ നിർത്തിയിട്ട ബസുകൾക്ക് നേരെ ആക്രമണം. രണ്ട്  ബസ്സുകളുടെ ചില്ലുകൾ തകർക്കുകയും പണം മോഷ്ടിക്കുകയും ചെയ്തു. ഇന്നലെ രാത്രി 11.30ക്കാണ് സംഭവം.  ഇന്നലെ വൈകീട്ട് ഓട്ടം പൂർത്തിയാക്കി ശേഷം കാലടി ടൗണിലെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾക്ക് നേരെയായിരുന്നു ആക്രമണം.

മേക്കാലടി പുളിക്കൽ വീട്ടിൽ പിബി സുനീറിന്‍റെ വിനായക, ശ്രേയസ് ബസുകളാണ് അക്രമികൾ തകർത്തത്. രണ്ടു പേർ കല്ലും, കമ്പിയും ഉപയോഗിച്ച് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പന്പിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 

ബസിൽ ഉണ്ടായിരുന്ന 6000 രൂപയും അക്രമികൾ കവർന്നു. ദിവസങ്ങൾക്ക് മുമ്പ് ബസിന്റെ ടാങ്കിൽ സാമൂഹ്യ വിരുദ്ധർ മണ്ണ് വാരിയിടുകയും ചെയ്തിരുന്നു. കാലടി പോലീസ് അന്വേഷണം ആരംഭിച്ചു.

Follow Us:
Download App:
  • android
  • ios