ആലപ്പുഴ: കേബിൾ ജോലിക്കിടയിൽ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് കേബിൾ ടെക്നീഷൻ മരിച്ചു. മാന്നാർ കുട്ടനാട് കേബിൾ വിഷന്‍റെ ഫ്രാഞ്ചൈസിയിലെ ജീവനക്കാരൻ ബുധനൂർ രാജീവ് ഭവനത്തിൽ പരേതനായ രമണന്റെ മകൾ രാജീവ് (33) ആണ് മരിച്ചത്. തേവേരി സൂര്യ കേബിൾസിലെ ടെക്‌നീഷ്യൻ ആയിരുന്നു രാജീവ്.

ശക്തമായ കാറ്റിലും മഴയിലും പൊട്ടി വീണ കേബിൾ പോസ്റ്റിൽ കെട്ടുന്നതിനിടയിൽ പാടശേഖരത്തിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷേക്കേറ്റാണ് അപകടം നടന്നത്.