കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾ ലോണ്‍ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കൊടുവള്ളി ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫറോക്ക് ഉപജില്ലയും സീനിയർ ആൺകട്ടികളുടെ വിഭാഗത്തിൽ ചേവായൂർ ഉപജില്ലയും രണ്ടാം സ്ഥാനം നേടി.

കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ നടന്ന ചാമ്പ്യൻഷിപ്പ്. കേരള സ്പോർട്സ് കൗൺസിൽ അംഗം ടിഎം അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ടിഎം ജോസഫ് അധ്യക്ഷത വഹിച്ചു. പിടി അബ്ദുൽ അസീസ്, പി ഷഫീഖ്, സുജിത്, കെ ജോസഫ്, സി.ടി ഇല്യാസ് എന്നിവർ സംസാരിച്ചു.