കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന കെ.എല്‍ 57 കെ 9570 നമ്പര്‍ സുസുക്കി സ്കൂട്ടറിന്‍റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 500 മില്ലിയുടെ  കുപ്പികള്‍

കോഴിക്കോട്; തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തിയ വാഹന പരിശോധനയില്‍ വിദേശ മദ്യം പിടികൂടി.
കോഴിക്കോട് താലൂക്കിലെ കരുവട്ടൂര്‍ കുമ്മക്കോട്ട് നിന്ന് 24 കുപ്പി വിദേശമദ്യം പിടികൂടിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.20 ഓടെ കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന കെ.എല്‍ 57 കെ 9570 നമ്പര്‍ സുസുക്കി സ്കൂട്ടറിന്‍റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 500 മില്ലിയുടെ കുപ്പികള്‍. കട്ടിപ്പാറ സ്വദേശി ചന്ദ്രന്‍ എന്നയാളില്‍ നിന്നാണ് മദ്യം പിടികൂടിയത്. ആര്‍ രഞ്ജിത്, മിഷാദ്, വിപിന്‍, ആര്‍ രാഗേഷ്, ശിവദാസന്‍ എന്നിവരടങ്ങിയ സ്‌ക്വാഡാണ് മദ്യം പിടികൂടിയത്.