പരിശീലകര്‍ക്കുള്ള പരിശീലനം ആരംഭിക്കുവാനും തീരുമാനമായി
കോഴിക്കോട്: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ. എം കെ സി നായര്‍ കാലിക്കറ്റ് സര്‍വകലാശാലാ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇരു സര്‍വകലാശാലകളും സഹകരിച്ച് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് കേന്ദ്രം തുടങ്ങും. പരിശീലകര്‍ക്കുള്ള പരിശീലനം ആരംഭിക്കുവാനും തീരുമാനമായി.
കാലിക്കറ്റ് സര്‍വകലാശാലക്ക് വേണ്ടി വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ പി.പി.അജിത, പ്ലാനിംഗ് ആന്‍റ് ഡവലപ്മെന്‍റ് വിഭാഗം ഡയറക്ടര്‍ ഡോ.എം.എം.മുസ്തഫ, ഡോ.എം.മനോഹരന്‍, ഡോ.വി.പി.സക്കീര്‍ ഹുസൈന്‍, ഡോ.ഇ.പുഷ്പലത, ഡോ.ബേബി ശാരി, ഡോ.ഇ.കെ.സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ പ്രളയകാലത്ത് കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ മാതൃകാപരമായ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്.
