കോഴിക്കോട്: ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മുക്കം കാരമൂല കുറ്റിപ്പറമ്പില്‍ കാരക്കുറ്റി സുലൈമാന്റെ മകൻ
സുഫിയാന്‍ ചെറുകുന്നത്ത് (27) ആണ് മരിച്ചത്.

ആനയംക്കുന്ന്-കുറ്റിപറമ്പിന് സമീപമുളള പോസ്റ്റിലിച്ചാണ് അപകടം. ഇന്ന് പുലർച്ചെയായിരുന്നു അപകടം. പരിക്കേറ്റ സൂഫിയാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.