ബൈക്കിൽ മാരകായുധങ്ങളുമായി എത്തി; തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന്റെ ഗ്ലാസ് അടിച്ചു തകർത്തു, രണ്ട് പേർ അറസ്റ്റിൽ
മാരകായുധങ്ങളുമായി എത്തിയവർ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് നേരെ ആക്രമണം നടത്തിയ രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: മാരകായുധങ്ങളുമായി എത്തിയവർ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് നേരെ ആക്രമണം നടത്തിയ രണ്ടുപേർ പിടിയിൽ. നെയ്യാറ്റിൻകര മുട്ടയക്കാട് വിഷ്ണുപുരം സ്വദേശി അഖിൽ, നെയ്യാറ്റിൻകര മേലാരിയോട് സ്വദേശി അനന്തു എന്നിവരെയാണ് നെയ്യാറ്റിൻകര എസ് ഐ സജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. മാരകായുധങ്ങളുമായി ബൈക്കിൽ എത്തിയ രണ്ടുപേർ ബസിന്റെ ഗ്ലാസ് അടിച്ച തകർത്തു. നെയ്യാറ്റിൻകര ഗേൾസ് ഹൈസ്കൂളിന് സമീപമാണ് ആക്രമണം നടത്തിയത്. തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ ഗ്ലാസുകൾ ആണ് തല്ലി തകർത്തത്. നെയ്യാറ്റിൻകര പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു.
വാഹനം അടിച്ച് തകർത്ത ശേഷം മറ്റ് ചില വാഹന യാത്രക്കാരോടും അസഭ്യവർഷം നടത്തിയതായും പറയുന്നു. ഇത്തരത്തിൽ നെയ്യാറ്റിൻകരയിലും സമീപപ്രദേശങ്ങളിലും സമാനമായ സംഭവങ്ങൾ നിത്യ സംഭവങ്ങളായി മാറുകയാണ്. ഗതാഗത തടസ്സവും ഉണ്ടായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തിൽ അറിയാൻ സാധിച്ചത്
പോലീസ് ചോദ്യം ചെയ്തു വരികയാണ്.
Read more: സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
അതേസമയം, കണ്ണൂര്‍ ചെറുപുഴയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് കുത്തേറ്റു. ചെറുപുഴയിലെ ഡ്രൈവിംഗ് സ്‌കൂളിലെ ജീവനക്കാരിയായ സി.കെ. സിന്ധുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. യുവതിയുടെ തലക്കും പുറത്തുമാണ് കുത്തേറ്റത്. സംഭവത്തില്‍ കന്യാകുമാരി സ്വദേശി രാജന്‍ യേശുദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതി കത്തി ഉപയോഗിച്ച് ആക്രമിച്ചശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ആക്രമണം ഉണ്ടായ ഉടനെ യുവതി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം