Asianet News MalayalamAsianet News Malayalam

വിവാഹ ചിത്രീകരണത്തിനിടെ വീഡിയോഗ്രാഫർ മണ്ഡപത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

 ക്യാമറ സ്റ്റാന്‍റ് ഉപയോഗിച്ചുള്ള ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിനോദ്  താഴേക്ക് വീഴുകയായിരുന്നു.

camera man died during wedding shoot in alappuzha
Author
Alappuzha, First Published Mar 27, 2021, 9:09 AM IST

ആലപ്പുഴ:  ആലപ്പുഴയില്‍ വിവാഹ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വീഡിയോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു. പരുമല മാസ്റ്റർ സ്റ്റുഡിയോയിലെ  വീഡിയോഗ്രാഫർ വിനോദ് പാണ്ടനാടാണ് മരിച്ചത്. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ നടന്ന വിവാഹത്തിനിടെയാണ് വിനോദിന്‍റെ അപ്രതീക്ഷിത വിയോഗം.

കുഴഞ്ഞ് വീണ ഉടനെ തന്നെ വിനോദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്യാമറ സ്റ്റാന്‍റ് ഉപയോഗിച്ചുള്ള ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിനോദ്  താഴേക്ക് വീഴുകയായിരുന്നു. അപകടം നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios