Asianet News MalayalamAsianet News Malayalam

മൂന്നാറില്‍ വ്യാജമായി നിര്‍മ്മിച്ച 110 കൈവശരേഖകളും റദ്ദ് ചെയ്യണമെന്ന് ദേവികുളം സബ് കളക്ടര്‍

രേഖകള്‍ ലഭിച്ചവരെ നേരിട്ട് സന്ദര്‍ശിക്കുകയും ഭൂമി സംബന്ധമായ മറ്റ് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റ് രേഖകള്‍ ഹാജരാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചില്ല

cancel Encumbrance Certificate made by fraud practises must be cancel says devikulam sub collector
Author
Munnar, First Published Jul 30, 2020, 1:19 PM IST

ഇടുക്കി: മൂന്നാറില്‍ വ്യാജമായി നിര്‍മ്മിച്ച 110 കൈവശരേഖകളും റദ്ദ് ചെയ്യണമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍. ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി. സര്‍ക്കാര്‍ ഭൂമികള്‍ കൈയ്യേറാന്‍ നടപടി നേരിടുന്ന ഉദ്യോഗസ്ഥര്‍ മനപൂര്‍വ്വമാണ് വ്യാജരേഖകള്‍ ചമച്ചത്. രേഖകള്‍ ലഭിച്ചവരെ നേരിട്ട് സന്ദര്‍ശിക്കുകയും ഭൂമി സംബന്ധമായ മറ്റ് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റ് രേഖകള്‍ ഹാജരാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചില്ല. 

കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമിയാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. ചിലര്‍ കിടപ്പാടം നിര്‍മ്മിക്കാന്‍ ഭൂമി സ്വന്തമാക്കിയപ്പോള്‍ മറ്റ് ചിലര്‍ വന്‍കിട കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. സംഭവത്തില്‍ പ്രദേശിയ രാഷ്ട്രീയ പാര്‍ട്ടിക്കാരടക്കമുള്ളവര്‍ ഉള്‍പ്പെടുന്നുണ്ട്. ഒരുമാസത്തോളം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചത്. ദേവികുളത്തെ സര്‍ക്കാര്‍ ഭൂമിക്ക് ലൈഫ് പദ്ധതിയുടെ മറവില്‍ കൈവശരേഖ നല്‍കുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദ്ദാര്‍ വിനുജോസഫ് അന്വേഷണം ആരംഭിച്ചത്. 

വില്ലേജ് രജിസ്റ്ററില്‍ ക്രിത്രിമം കാട്ടിയാണ് സര്‍ക്കാര്‍ ഭൂമികള്‍ തട്ടിയെടുത്തതെന്ന് അദ്ദേഹം കണ്ടെത്തുകയും ചെയ്തു. ഈ വിവരം സംഭവം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഇടുക്കി എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ മേരിയുടെ നേത്യത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. വില്ലേജ് ഓഫീസിലെ 1980 മുതലുള്ള സര്‍ട്ടിഫിക്കറ്റ് ഇഷ്യു രജിസ്റ്ററുകള്‍ തിരുത്തിയാണ് നുറ്റിയമ്പതോളം കൈവശരേഖകള്‍ നല്‍കിയതെന്നാണ് ആറാം തിയതി ഡപ്യൂട്ടി കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. രജിസ്റ്ററിലെ 5 പേരുകള്‍ നശിപ്പിച്ചു. ചില രജിസ്റ്ററുകള്‍ കാണാനില്ല. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡപ്യൂട്ടി തഹസില്‍ദ്ദാരടക്കം 5 പേരെ സസ്പെന്റ് ചെയ്തിരുന്നു. 

2019-20 ലഭിച്ച വിവരവകാശ രേഖകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് ക്രമക്കേടുകള്‍ കണ്ടെത്താന്‍ കാരണം. ഈ കാലയളവില്‍ 15 ഓളം ലഭിച്ച വിവരവകാശ രേഖ വില്ലേജിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതായിരുന്നു. ബാക്കിയുള്ളവയ്ക്ക് കൈവശരേഖ സാക്ഷ്യപത്രങ്ങള്‍ അനുവധിച്ച രജിസ്റ്ററുടെ പകര്‍പ്പുകള്‍ ആവശ്യപ്പെട്ടു. ഒരു നിശ്ചിത കാലയളവിലാണ് അപേക്ഷകളെല്ലാം ലഭിച്ചതും. ഇത്രയും അപേഷകള്‍ ഒന്നിച്ച് ലഭിച്ചതും അതിന് ക്യത്യമായി രജിസ്റ്ററുകളുടെ പകര്‍പ്പുകള്‍ നല്‍കിയതുമാണ് സംശയത്തിന് ഇടയാക്കിയത്. ക്രമക്കേട് നടത്തിയ കേസുകളില്‍ മുഴുവനും വിവരവകാശ അപേക്ഷകള്‍ വാങ്ങുകയും മറുപടി നല്‍കുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios