അയ്യംപുഴ പഞ്ചായത്തില്‍ ക്യാൻസര്‍ രോഗികള്‍ വര്‍ദ്ധിക്കുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ്‍ വാർത്തയെ തുടര്‍ന്നാണ് പഞ്ചായത്തും ജില്ലാ ഭരണകൂടവും നടപടികള്‍ ആരംഭിച്ചത്.

കൊച്ചി: എറണാകുളം (Ernakulam) അയ്യംപുഴയില്‍ ക്യാന്‍സര്‍ (Cancer) രോഗികള്‍ കൂടുന്നതിന് കാരണം കണ്ടുപിടിക്കാൻ പഞ്ചായത്തും ജില്ലാ ഭരണകൂടവും പരിശോധന തുടങ്ങി. രോഗമുണ്ടാക്കുന്നത് കിടനാശിനിയോ എന്ന സംശയത്തില്‍ പ്രദേശത്തെ വെള്ളം (Water) പരിശോധനക്കയച്ചു. രോഗനിര്‍ണ്ണയ ക്യാമ്പുകള്‍ നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നാട്ടുകാര്‍.

അയ്യംപുഴ പഞ്ചായത്തില്‍ ക്യാൻസര്‍ രോഗികള്‍ വര്‍ദ്ധിക്കുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ്‍ വാർത്തയെ തുടര്‍ന്നാണ് പഞ്ചായത്തും ജില്ലാ ഭരണകൂടവും നടപടികള്‍ ആരംഭിച്ചത്. റബര്‍ തോട്ടങ്ങളിടടിക്കുന്ന കീടനാശനി, കൈതത്തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ഇവ ക്യാന്‍സര്‍ പടരുന്നതിന് കാരണമാണോയെന്ന സംശയം ജില്ലാ ഭരണകൂടത്തിനുണ്ട്. 

രോഗം സ്ഥിരീകരിച്ചവര്‍ക്കിടയില്‍ കഴിഞ്ഞ ദിവസം നടത്തിയ സര്‍വെയിലും ഇത്തരത്തിലോരു സംശയം പഞ്ചായത്തിനുമുണ്ടായി. ഇതുറപ്പിക്കന്‍ പ്രദേശത്തെ കുടിവെള്ളം ശേഖരിക്കുകയാണ് ആദ്യ ഘട്ടം. പരിശോധനയിലൂടെ സാമ്പിളുകളുടെ ഫലം വന്നശേഷം തുടര്‍ നടപടി തീരുമാനിക്കും

അതെസമയം പ്രദേശത്ത് ആരോഗ്യവുകുപ്പിലെ വിദഗ്ധസംഘം പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രത്യോക ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പുകൾ നടത്തി ഇനിയും രോഗികളുണ്ടേോയെന്ന് കണ്ടെത്തണം. ഈ ആവശ്യം ഉന്നയിച്ച് ആരോഗ്യമന്ത്രിയെ സമീപിക്കാനും നാട്ടുകാരുടെ കൂട്ടായ്മ ആലോചിക്കുന്നുണ്ട്. പഞ്ചായത്തിലെ 69 വാര‍്ഡുകളില്‍ മാത്രം 30ലധികം ക്യാന്‍സര്‍ രോഗികളാണ് ഇപ്പോഴുള്ളത്.

അയ്യമ്പുഴ പഞ്ചായത്തിലെ കൊല്ലങ്കോട് സ്വദേശി ഡേവിസിന് മെയ് മാസമാണ് ക്യാന്‍സര്‍ ഉറപ്പിക്കുന്നത്. പാന്‍ക്രിയാസില്‍ തുടങ്ങിയത് ഇപ്പോള്‍ കരളിലേക്കും വ്യാപിച്ചു. ഡേവിസിന്‍റെ തോട്ടടുത്ത നാലു വീടുകളിലുമുണ്ട് ക്യാന്‍സര്‍ രോഗികള്‍. ഇവരുടെ വീടുകള്‍ സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ ആറ്‍ 9 വാര്‍ഡുകളിലായി 30തിലധികം പേര്‍ക്കാണ് രോഗം. രണ്ടുമാസത്തിനിടെ മൂന്നുപേര്‍ മരിച്ചു. പലരും കുഴഞ്ഞുവീണ് ആശുപത്രിയിലെത്തുമ്പോഴാണ് ക്യാന്‍സറെന്ന് ഉറപ്പിക്കുന്നത്. രണ്ടാഴ്ച്ച മുമ്പ് സ്ഥിരീകരിച്ച മരപ്പണിക്കാരന്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു. രോഗികൾ കുടുന്നതിന്‍റെ കാരണമറിയാത്തത് നാട്ടുകാരെ ഭിതിപെടുത്തുന്നുണ്ട്.