Asianet News MalayalamAsianet News Malayalam

കൊല്ലത്ത് ക്യാൻസർ രോഗി ചികിൽസയ്ക്കായി സൂക്ഷിച്ച പണം മോഷണം പോയി

മയ്യനാട് വെള്ള മണൽ സ്കൂളിൽ പ്യൂണായിരുന്ന ലത്തീഫാ ബീവി റിട്ടയർ ചെയ്തപ്പോൾ കിട്ടിയ പണവും, പെൻഷനും, വീട്ടുവേലയിലൂടെയും പലരും ചികിൽസക്കായി സഹായിച്ച പണവും എല്ലാം ചേർത്ത് കവറിലാക്കി തുണിയിൽക്കെട്ടി അലമാരയിൽ തുണികൾക്കിടയിൽ വച്ചിരിക്കുകയായിരുന്നു. 

cancer patients money lotted in Kollam
Author
Kollam, First Published Jul 4, 2021, 11:08 PM IST

കൊല്ലം ഇരവിപുരത്ത് ക്യാൻസർ ബാധിതയുടെ ചികിൽസാ ചെലവിന് സൂക്ഷിച്ചിരുന്ന പണം മോഷണം പോയി. ഇരവിപുരം സ്വദേശിനി ലത്തീഫാ ബീവി വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആറു ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. അറുപത്തിമൂന്നു വയസുകാരി ലത്തീഫാ ബീവി കാൻസർ ബാധിച്ച് ചികിൽസയിലായിട്ട് വർഷങ്ങളായി. മയ്യനാട് വെള്ള മണൽ സ്കൂളിൽ പ്യൂണായിരുന്ന ലത്തീഫാ ബീവി റിട്ടയർ ചെയ്തപ്പോൾ കിട്ടിയ പണവും, പെൻഷനും, വീട്ടുവേലയിലൂടെയും പലരും ചികിൽസക്കായി സഹായിച്ച പണവും എല്ലാം ചേർത്ത് കവറിലാക്കി തുണിയിൽക്കെട്ടി അലമാരയിൽ തുണികൾക്കിടയിൽ വച്ചിരിക്കുകയായിരുന്നു.

ഞായറാഴ്ച പുലർച്ചെയാണ് അലമാര തുറന്ന നിലയിൽ കണ്ടതും പണം നഷ്ടപ്പെട്ടതായി മനസിലായതും. തിരുവനന്തപുരം ആർ.സി.സി.യിൽ ക്യാൻസർ സംബന്ധിച്ച ഓപ്പറേഷന് വിധേയമായ ഇവരുടെ കാൽ മുട്ടിന്റെ ഓപ്പറേഷനു വേണ്ടിയാണ് പണം സൂക്ഷിച്ചിരുന്നത്. ഒരാഴ്ച മുമ്പ് അഞ്ചു പവൻ സ്വർണവും വീട്ടിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു.ഇരവിപുരം  പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios