ക്യാന്‍സർ ബാധിച്ച് നിരവധി തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായ സുരേഷിന്റെ വന്‍കുടല്‍ 6വർഷം മുന്‍പ് നീക്കംചെയ്തു. ശേഷം നല്ല ഭക്ഷണം കഴിക്കാനോ കസേരയിൽ ഇരിക്കാനോ പോലും ആയിട്ടില്ല. ജോലിക്ക് പോകാനും കഴിയില്ല.
മുളന്തുരുത്തി: എറണാകുളം മുളന്തുരുത്തിയില്‍ ക്യാന്‍സർ ബാധിച്ച ഗൃഹനാഥന്‍ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു. രണ്ടു മക്കളുടെ അച്ഛന്‍ കൂടിയായ സുരേഷ് രോഗത്തോട് പൊരുതി ജീവിക്കാന്‍ തുടങ്ങിയിട്ട് ആറ് വർഷം പിന്നിട്ടു. നാലുവയസുളള അമ്മുവിനെയും ആറ് വയസുകാരൻ തങ്കുവിനെയും നന്നായി നോക്കണം, ഇതാണ് സുരേഷിന്‍റെ ഏക ആഗ്രഹം.
ക്യാന്‍സർ ബാധിച്ച് നിരവധി തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായ സുരേഷിന്റെ വന്‍കുടല്‍ 6വർഷം മുന്‍പ് നീക്കംചെയ്തു. ശേഷം നല്ല ഭക്ഷണം കഴിക്കാനോ കസേരയിൽ ഇരിക്കാനോ പോലും ആയിട്ടില്ല. ജോലിക്ക് പോകാനും കഴിയില്ല. നാട്ടുകാരടക്കം പലരുടെയും സഹായം കൊണ്ടാണ് ഇത്രയും നാള്‍ ചികിത്സ നടത്തിയത്. ദിവസവും കഴിക്കേണ്ട മരുന്നിനും വേണം നല്ലൊരു തുക.
മുളന്തുരുത്തി കാവ് മുഗള്‍ കോളനിയിലെ ഭാര്യയുടെ വീട്ടിലാണ് ഇപ്പോള്‍ താമസം. ഒരു കൈത്താങ്ങായി ഇനി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയാണ് സുരേഷിനെ മുന്നോട്ടു നയിക്കുന്നത്.
