ഇടുക്കി: വാഴകൃഷിയുടെ മറവില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ ആള്‍ അറസ്റ്റില്‍. വട്ടവട മന്നാടി വീട്ടില്‍ തങ്കസ്വാമി (58)നെയാണ് ദേവികുളം എസ്‌ഐ എന്‍‌എഫ് റോയിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

'മാവേലികൾ'ക്കൊപ്പം ബോധവൽക്കരണത്തിനിറങ്ങാൻ തിരുവനന്തപുരം കമ്മീഷണറുടെ നിർദേശം; അമർഷവുമായി പൊലീസ് സംഘടനകൾ

ഇയാള്‍ കൃഷിയുടെ മറവില്‍ കഞ്ചാവ് വളര്‍ത്തുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തുകയും ചെയ്തു. ദേവികുളം പൊലീസ് സ്‌റ്റേഷനിലെ ഓഫീസര്‍മാരായ ഷൗക്കത്ത്, പ്രദീപ്, അലക്‌സ്, മുകേഷ്, അഖില്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. പ്രതിയെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും. 

കൊവിഡില്‍ വരുമാനം നിലച്ചു; ജീവിക്കാന്‍ മറ്റ് ജോലികള്‍ തേടിയിറങ്ങി സര്‍ക്കസ് കലാകാരന്‍മാര്‍

ആലപ്പുഴയില്‍ മീന്‍പിടുത്തത്തിനനുവദിച്ച 3 കേന്ദ്രങ്ങളും അടച്ചു, വിപണനം നടത്താനാവാതെ ചെമ്മീന്‍ കടലില്‍ തള്ളി