2021 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വാഹന പരിശോധനക്കിടെ കല്‍പ്പറ്റ ബൈപാസ് റോഡിന് സമീപത്ത് നിന്നാണ് ഷിയാസിനെ പിടികൂടുന്നത്.

കല്‍പ്പറ്റ: ചില്ലറ വില്‍പ്പനക്കായി കഞ്ചാവ് കടത്തിയെന്ന കേസില്‍ യുവാവിന് തടവും പിഴയും. 04.022 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ ബത്തേരി മൈതാനിക്കുന്ന് പട്ടേല്‍ വീട്ടില്‍ ഷിയാസ് പാട്ടേലി(26)നെയാണ് മൂന്ന് വര്‍ഷം തടവിനും കാല്‍ ലക്ഷം രൂപ പിഴയും ഒടുക്കാന്‍ വയനാട് അഡീഷണല്‍ സെഷന്‍സ് കോടതി(എന്‍.ഡി.പി.എസ്) ജഡ്ജ് വി. അനസ് ശിക്ഷിച്ചത്. 

2021 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വാഹന പരിശോധനക്കിടെ കല്‍പ്പറ്റ ബൈപാസ് റോഡിന് സമീപത്ത് നിന്നാണ് ഷിയാസിനെ പിടികൂടുന്നത്. ബൈക്കില്‍ കല്‍പ്പറ്റ ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇയാളുടെ ഷോള്‍ഡര്‍ ബാഗില്‍ നിന്നാണ് 04.022 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. അന്നത്തെ് കല്‍പ്പറ്റ എസ്ഐ പി.ജെ. ജെയിംസാണ് പ്രതിയെ പിടികൂടിയത്. അന്നത്തെ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. പ്രമോദ് ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജി. ശ്രദ്ധാധരന്‍ ഹാജരായി.

ട്രെയിനിൽ നിന്നിറക്കിയത് പതിവിൽക്കൂടുതൽ ബാ​ഗുകൾ, സംശയം തോന്നി; പരിശോധനയില്‍ കുടുങ്ങിയത് 20 കിലോ കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...