വാഹനത്തിലെ രഹസ്യ അറകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്...


തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ വച്ച് ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. 160 കിലോഗ്രാം രണ്ടുപേർ പിടിയിൽ. തമിഴ് നാട്ടിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ലോറിയിൽ നിന്നാണ് പിടികൂടിയത്. വാഹനത്തിലെ രഹസ്യ അറകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ അരുൺ, ഷണ്മുഖദാസ് എന്നിവർ പിടിയിലായി. കൊണ്ടുപോകുന്നത് കൊച്ചിയിലേക്കുള്ള കഞ്ചാവെന്ന് പ്രതികൾ മൊഴി നൽകി. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred