ആലപ്പുഴ: അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽ നൂറനാട് എക്സൈസ് നടത്തിയ പരിശോധനയിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ പിടികൂടി. താമരക്കുളം നാലു മുക്കിന് സമീപമുള്ള അതിഥിതൊഴിലാളി ക്യാമ്പിൽ വീടിന് പുറക് വശത്തായി ബക്കറ്റിൽ വളർത്തിയ നിലയിലാണ് മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. നാലു മാസത്തോളം വളർച്ചയുള്ള ചെടിയാണ് പിടികൂടിയത്. താമരക്കുളം കിഴക്ക് കുന്നുവിളയിൽ ഷെഫിക്കിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. വീട്ടിൽ താമസിച്ചിരുന്ന ബംഗാൾ, ആസാം സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.