മടവൂർ സ്വദേശി രാജശേഖര ഭട്ടത്തിരി ഭാര്യ ശോഭ എന്നിവരാണ് മരിച്ചത്. കാറിൽ ഒപ്പം ഉണ്ടായിരുന്ന ഇവരുടെ മകൻ  നിഖിൽ രാജിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

പത്തനംതിട്ട: അടൂര്‍ ഏനാത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. അപകടത്തില്‍ രണ്ട് യാത്രക്കാർ മരിച്ചു. 

മടവൂർ സ്വദേശി രാജശേഖര ഭട്ടത്തിരി ഭാര്യ ശോഭ എന്നിവരാണ് മരിച്ചത്. കാറിൽ ഒപ്പം ഉണ്ടായിരുന്ന ഇവരുടെ മകൻ നിഖിൽ രാജിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

ഇന്ന് രാവിലെ 6.20 നാണു എം സി റോഡിൽ പുതുശ്ശേരിക്ക് സമീപം അപകടം ഉണ്ടായത്. മരിച്ചവർ സഞ്ചരിച്ച കാറിലേക്ക് എതിർദിശയിൽ നിന്ന് വന്ന കാർ ഇരിക്കുകയായിരുന്നു. ഈ വാഹനത്തിൽ ഉണ്ടായിരുന്ന നാല് പേർക്കും പരിക്കേറ്റു.