അമിത വേഗതയിലെത്തിയ സ്‌കോര്‍പിയോ കാര്‍ മുന്നിലുള്ള കാറിലിടിച്ച് നിയന്ത്രണം വിടുകയായിരുന്നു.  നിയന്ത്രണം തെറ്റിയ കാര്‍, വീടിനു സമീപത്തെ കടയിലേക്ക് നടന്നു പോകുകയായിരുന്ന ഷിബിനെ ഇടിച്ചിട്ടു.

അമ്പലപ്പുഴ: ആലപ്പുഴയില്‍ നിയന്ത്രണം തെറ്റിയ കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. പുറക്കാട് പഞ്ചായത്ത് 17 -ാം വാര്‍ഡ് നെല്‍പ്പുരപ്പറമ്പില്‍ ഷാജി വിഎസ്- മായാദേവി (അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ദമ്പതികളുടെ മകന്‍ ഷിബിന്‍ (22)നാണ് പരിക്കേറ്റത്. ദേശീയ പാതയില്‍ കരുര്‍ ജംങ്ഷനു സമീപം വെള്ളിയാഴ്ച പകല്‍ 12:30 ഓടെയായിരുന്നു അപകടം. 

അമിത വേഗതയിലെത്തിയ സ്‌കോര്‍പിയോ കാര്‍ മുന്നിലുള്ള കാറിലിടിച്ച് നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം തെറ്റിയ കാര്‍, വീടിനു സമീപത്തെ കടയിലേക്ക് നടന്നു പോകുകയായിരുന്ന ഷിബിനെ ഇടിച്ചിട്ടു. തലക്കും മുഖത്തും പരിക്കേറ്റ ഷിബിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറവുകാട് കാര്‍മ്മല്‍ പോളിടെക്‌നിക്കിലെ ഓട്ടോ കാഡ് വിദ്യാര്‍ത്ഥിയാണ് ഷിബിന്‍.