അരൂർ: ആലപ്പുഴ ചന്തിരൂർ പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ ഇരുപതടിയോളം താഴ്ചയിൽ കെട്ടിടത്തിനു മുകളിലേക്കു മറിഞ്ഞു തകർന്നു. അപകടത്തില്‍ കാര്‍ ഭാഗീകമായി തകര്‍ന്നു. കാറിനുള്ളിലുണ്ടായിരുന്ന കായംകുളം തറേൽ വീട്ടിൽ ഷിജോ, സഹോദരി ട്രീസ എന്നിവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

മുൻപ് ഒരു വർക്ക് ഷോപ്പ് നടത്തിയിരുന്ന കെട്ടിടത്തിന് മുകളിലേക്കാണ് കാര്‍ കുത്തനെ വീണത്. ഇപ്പോൾ പ്രവർത്തനം ഇല്ലാതെ അടച്ചിട്ടിരിക്കുന്നതിനാൽ കൂടുതല്‍ ആളപായം ഉണ്ടായില്ല. കാര്‍ അപകടത്തില്‍പ്പെട്ട ശബ്ദം കേട്ട് . ഓടി കൂടിയ നാട്ടുകാരാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.